Theft in front of medical shop; police arrest the thief <br /> <br />മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തെ മെഡിക്കല്‍ ഷോപ്പില്‍ മരുന്നു വാങ്ങാനെത്തിയ യുവതിയുടെ കയ്യിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞിന്റെ 4.1 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വള കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പുല്ലാര ചെമ്പ്രമ്മല്‍ വാടകക്ക് താമസിക്കുന്ന പൂക്കോട്ടൂര്‍ പള്ളിപ്പടി പൂനൂര്‍ വീട്ടില്‍ ജംഷാദ് (35)നെയാണ് മജിസ്‌ട്രേറ്റ് ഇ.വി റാഫേല്‍ റിമാന്റ് ചെയ്ത് മഞ്ചേരി സബ്ജയിലിലയച്ചത്.